തൃശ്ശൂരില്‍ വീണ്ടും കള്ളനോട്ട് വേട്ട; റെയ്ഡില്‍ പിടികൂടിയത് 14 ലക്ഷം

തൃശ്ശൂര്‍ കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 14 ലക്ഷം കൂടി പിടികൂടി.

തൃശ്ശൂര്‍: തൃശ്ശൂര്‍ കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 14 ലക്ഷം കൂടി പിടികൂടി. ഇന്നലെ തൃശ്ശൂര്‍ കാരമുക്കില്‍ നിന്നും 40 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയതിന് പിന്നാലെയാണ് ഇന്നും തൃശ്ശൂരില്‍ കള്ളനോട്ട് വേട്ട.

ഇന്നലെ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. എടക്കഴിയൂര്‍ സ്വദേശി ജവാഹ്, എടക്കഴിയൂര്‍ എറച്ചാം വീട്ടില്‍ നിസാര്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

ഇതേ തുടര്‍ന്ന് നിസാറിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 14 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൂടി പിടികൂടിയത്. സ്‌കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെയാണ് 2000ത്തിന്റെ കള്ളനോട്ടുകള്‍ ഇന്നലെ പിടികൂടിയത്.

Exit mobile version