സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അവകാശമാണ് ഉള്ളത്..! ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുത്..! രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പോലീസിന് എന്തവകാശമാണ് ഉള്ളത്. രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം.

ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ പോലീസുകാര്‍ എന്നകാര്യം വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. നിലയ്ക്കല്‍, പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Exit mobile version