തൃശ്ശൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവതി പോലീസ് പിടിയില്‍; ഇവരുടെ ലക്ഷ്യം പ്രദേശത്തെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ആറ് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പെരുമ്പിലാവ് സ്വദേശി ശ്രീദേവി ആണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്ന് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് വ്യക്തമാക്കി.

തൃശ്ശൂര്‍: ആറ് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പെരുമ്പിലാവ് സ്വദേശി ശ്രീദേവി ആണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്ന് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് പെരുമ്പിലാവില്‍ വെച്ച് യുവതി പോലീസ് പിടിയില്‍ ആയത്.

കഴിഞ്ഞ രണ്ടു മാസത്തോളമായി ശ്രീദേവി പോലീസ് നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ഇവര്‍ പത്തിലേറെ തവണ കഞ്ചാവ് നാട്ടില്‍ എത്തിച്ചിട്ടുണ്ട്. നീലച്ചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്. പോലീസ് പിടിച്ചെടുത്ത ആറ് കിലോ കഞ്ചാവിന് വിപണിയില്‍ 6 ലക്ഷത്തോളം രൂപ വരും.

തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ ചെറിയ പാക്കറ്റുകള്‍ ആക്കി വയ്ക്കുന്നതാണ് ഇവരുടെ രീതി. തൃശ്ശൂര്‍ കുന്നംകുളം കേന്ദ്രീകരിച്ച് ഒട്ടേറെപ്പേര്‍ ഇവരുടെ കീഴില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്തെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്.

Exit mobile version