യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; കേസ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണം; കെ സുരേന്ദ്രന്‍

എഫ്‌ഐആര്‍ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാന്‍ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മന്ത്രിമാരുടെ ഒത്താശയോടെ സിപിഎമ്മിലേയും പോലീസിലേയും ഒരു വിഭാഗം യുഎപിഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചത്. കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണ്. അറസ്റ്റിലായവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്‌ഐആറില്‍ ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എഫ്‌ഐആര്‍ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാന്‍ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യുഎപിഎ അല്ലെന്ന് തെളിയിക്കും മുന്‍പ് മന്ത്രി തോമസ് ഐസക് പ്രതികളുടെ വീട് സന്ദര്‍ശിച്ചു.കേസില്‍ രാഷീയ നേതൃത്വം പോലീസിനെ വഴിതെറ്റിക്കുകയാണ്. രാഷ്ടീയ ഇടപെടല്‍ ഒഴിവാക്കണം. സത്യം വെളിച്ചെത്ത് വരണം. കേസ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version