പാലുതന്ന കൈയ്ക്ക് തന്നെ കൊത്തണോ സുരേന്ദ്രാ..! പോലീസുകാര്‍ കൊടുത്ത ആഹാരം കഴിച്ച് കുടിക്കാന്‍ വെള്ളം പോലും തന്നില്ലെന്ന് പറയാന്‍ നാണമില്ലേ; കെ സുരേന്ദ്രന്റെ വാദം പൊളിച്ച് കടകംപള്ളി

കണ്ണൂര്‍: പോലീസുകാര്‍ കൊടുത്ത ആഹാരം കഴിച്ച ശേഷം ഭഷണം തന്നില്ലെന്ന് പറയാന്‍ നാണമില്ലേ സുരേന്ദ്രാ… കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരന്തരം വ്യാജ പ്രചരണങ്ങള്‍ നടത്തി ആളാകാന്‍ ശ്രമിക്കുന്ന സുരേന്ദ്രനെ വലിച്ചൊട്ടിച്ച് കടകംപള്ളി.

കവിഞ്ഞ ദിവസം അറസ്റ്റിലായതിന് പിന്നാലെ പച്ചക്കള്ളമാണ് സുരേന്ദ്രന്‍ വിളിച്ചുപറയുന്നത്. പോലീസുകാര്‍ വലിച്ചിഴച്ചു തല്ലിച്ചതച്ചു. എന്നാല്‍ വൈദ്യ പരിശോധനാ ഫലം വന്നതോടെ വാദം പൊളിയുകയായിരുന്നു. അതിനു പിന്നാലെയാണ് പുതിയ കള്ളവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. തനിക്ക് കുടിക്കാന്‍ വെള്ളം പോലും തന്നില്ല എന്ന്. എന്നാല്‍ ഇപ്പോള്‍ ആ വാദവും പൊളിച്ചടുക്കുകയാണ് മന്ത്രി.

ഏതോ ഒരു പോലീസുകാരന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള പണം എടുത്താണ് ഭക്ഷണം വാങ്ങിക്കൊടുത്തത്. സര്‍ക്കാരിന്റെ പണം പോലുമല്ല അത്. സുരേന്ദ്രന് ഭക്ഷണം വെള്ളവും കൊടുത്തു. ഇരിക്കാന്‍ കസേരയും കിടക്കാന്‍ കട്ടിലും കൊടുത്തു.

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ നേരത്തെ പോകണമെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിയായിട്ടേ പോകാന്‍ പറ്റുള്ളൂ എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തന്റെ ആള്‍ക്കാരെല്ലാം അപ്പോഴേ എത്തുള്ളൂ എന്ന് അറിയാം. അവരുടെ മുന്നിലൂടെ രാജാവിന്റെ ഭാവത്തില്‍ പോകണം എന്നാണ് ആവശ്യം. എന്നാല്‍ അത് പറ്റില്ലെന്ന് പോലീസ് തീര്‍ത്തുപറഞ്ഞു. പിന്നീട് നടന്നത് നാടകീയ രംഗങ്ങളായിരുന്നു.

അതേസമയം ശരണംവിളിയാണ് ഇവരുടെ പുതിയ മുദ്രാവാക്യം. നിരോധനാജ്ഞ ഉള്ള സ്ഥലത്ത് സമരരൂപം എടുക്കാന്‍ പാടില്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാല് പിടിക്കുന്നതുപോലെയാണ് പൊലീസ് ഇന്നലെ പറഞ്ഞത്. തേങ്ങ കൊണ്ട് നെഞ്ചില്‍ കുത്തിയപ്പോഴും അവര്‍ പ്രകോപിതരായില്ല. ഒരു പോലീസും ഇങ്ങനെ ഒന്നും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്ന് ഉത്തരവ് വന്നതിന്റെ പിറ്റേ ദിവസം തൃപ്തി ദേശായിയും സംഘവം കയറിയത് ഭക്തരുടെ നെഞ്ചില്‍ ചവിട്ടിയല്ലേ, അവിടുത്തെ പോലീസ് ഭക്തരുടെ കാല് എടുത്ത് നിലത്ത് അടിച്ചില്ലേ? ഇവിടെ പോലീസ് അങ്ങനെ ചെയ്തോ? ഒരിക്കലും ചെയ്യില്ല. ശബരിമലയില്‍ ഇപ്പോഴും ഭക്തര്‍ക്ക് ഒരു പ്രശ്നവുമില്ല. അവര്‍ കൃത്യമായി ദര്‍ശനം നടത്തുകയും തിരിച്ചുപോകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Exit mobile version