അട്ടപ്പാടിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തിയെന്ന് സൂചന; കനത്ത സുരക്ഷ

ഒരു എകെ 47 തോക്ക്, മൂന്ന് 303 തോക്കുകള്‍, മൂന്ന് നാടന്‍ തോക്കുകള്‍, പീപ്പിള്‍ ലിബറേഷന്‍സ് ഗറില്ലാ പതാകയും ഒന്‍പത് പെന്‍ഡ്രൈവുകളും, 27 മെമ്മറി കാര്‍ഡുകളും ഒരു ടാബും ഒരു ലാപ് ടോപ്പുമടങ്ങുന്ന സാധനങ്ങള്‍ പ്രദേശത്തു നിന്നും കണ്ടെത്തി

അട്ടപ്പാടി:അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. ഒരു എകെ 47 തോക്ക്, മൂന്ന് 303 തോക്കുകള്‍, മൂന്ന് നാടന്‍ തോക്കുകള്‍, പീപ്പിള്‍ ലിബറേഷന്‍സ് ഗറില്ലാ പതാകയും ഒന്‍പത് പെന്‍ഡ്രൈവുകളും, 27 മെമ്മറി കാര്‍ഡുകളും ഒരു ടാബും ഒരു ലാപ് ടോപ്പുമടങ്ങുന്ന സാധനങ്ങള്‍ പ്രദേശത്തു നിന്നും കണ്ടെത്തിയതായി സൂചന.

കൊല്ലപ്പെട്ടവരുടെ പോക്കറ്റില്‍ നിന്ന് 69,000 രൂപയും കണ്ടെടുത്തു. സ്ഥലത്ത് നിന്ന് ഭക്ഷണ സാധനങ്ങളും കണ്ടെത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പാകം ചെയ്യാത്ത മാന്‍ ഇറച്ചി കേടാകാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകളില്‍ പൊതിഞ്ഞ് അരുവിയില്‍ താഴ്ത്തിയ നിലയിലായിരുന്നു.

മാനിറച്ചി കൂടാതെ മാന്‍ തോലിന്റെ കഷ്ണം, ചോറ്, അരി, പാത്രങ്ങള്‍ യൂണിഫോമുകള്‍ മറ്റ് വസ്ത്രങ്ങള്‍ എന്നിവയും പോലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി ഉള്‍വനത്തില്‍ സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

Exit mobile version