‘തമ്പുരാന്‍’ വള്ളം തിരിച്ചെത്തി; ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ല, കടലില്‍ വീണെന്ന് കൂടെയുള്ളവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കടലില്‍ പോയികാണാതായ വള്ളം തിരിച്ചെത്തി. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയ’തമ്പുരാന്‍’ എന്ന വള്ളമാണ് തിരിച്ചെത്തിയത്. അതേസമയം വള്ളത്തില്‍ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ല. വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്.

ശക്തമായ തിരയടിച്ചിലില്‍ രാജു കടലിലേക്ക് വീഴുകയായിരുന്നെന്ന് കൂടെയുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നു. രാജുവിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെയോടെയാണ് വള്ളം തിരിച്ചെത്തിയത്. ഏഴ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറ് പേരാണ് തിരിച്ചെത്തിയത്. കാണാതായ ഒരു മത്സ്യത്തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയി കാണാതായ ആറ് പേരെ കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Exit mobile version