തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു; ഒരാളെ കാണാതായി

തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു ഒരാളെ കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ മുനയ്ക്കല്‍ തീരത്ത് നിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്.

തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു ഒരാളെ കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ മുനയ്ക്കല്‍ തീരത്ത് നിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്.

ഫോര്‍ട്ട് കൊച്ചി തീര്‍ത്തു വെച്ചായിരുന്നു അപകടം. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചു. മത്സ്യബന്ധനത്തിനു പോയ തമ്പുരാന്‍ എന്ന ബോട്ടിലുള്ളവരോട് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു തീരദേശ പോലീസ് അറിയിച്ചു. നാല് ദിവസം മുമ്പാണ് ബോട്ടുകള്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയത്.

അതേസമയം, ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം കടല്‍ ക്ഷോഭം ശക്തമാകുന്നതിനും തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുന്നറിയിപ്പ് നല്‍കി.

ഇത് സംബന്ധിച്ചുളള മൈക്ക് അനൗണ്‍സ്മെന്റും വകുപ്പ് വഴി നടത്തിയിട്ടുണ്ട്. തീരങ്ങളില്‍ സൂക്ഷിച്ചിട്ടുളള മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ അടിയന്തരമായി മാറ്റണം. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഗൗരവമായിക്കാണണമെന്ന് മന്ത്രി അറിയിച്ചു.

Exit mobile version