ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണം; വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

600 പുതിയ ശുചിമുറികള്‍ നിലയ്ക്കലില്‍ സജ്ജീകരിക്കു

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേവസ്വം കമ്മീഷണര്‍, ഡിജിപി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ പരാതികളില്‍ നേരിട്ട് ഇടപെടണമെന്നും പരാതികളില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം 600 പുതിയ ശുചിമുറികള്‍ നിലയ്ക്കലില്‍ സജ്ജീകരിക്കുമെന്നും, പമ്പയില്‍ ബയോ ടോയ്‌ലറ്റുകളൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി.

കൂടാതെ ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായി കഴിയാന്‍ എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കി. പതിനായിരം പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും 25,000 വാഹനം പാര്‍ക്ക് ചെയ്യാന്‍ നടപടിയുണ്ടാകുമെന്നും എ പദ്മകുമാര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

Exit mobile version