തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കവയിത്രി സുഗതകുമാരി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കത്തില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സുഗതകുമാരി കത്ത് അയച്ചത്. അതേസമയം, വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തില്‍ സര്‍ക്കാരും പോലീസും ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപട്ടികയിലുള്ള സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇടപെടലുണ്ടായെന്നാണ് ആക്ഷേപം.