പതിമൂന്നുവയസ്സുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു; നാലുപേര്‍ കസ്റ്റഡിയില്‍; ഒരാള്‍ ഒളിവില്‍

കോട്ടയം: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു എന്ന കേസിലാണ് നാലുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ ഒളിവിലാണ്.

കോട്ടയത്താണ് സംഭവം. കിടങ്ങൂര്‍ സ്വദേശികളായ നാഗപ്പന്‍, റെജി, ദേവസ്യ, ജോബി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മറ്റൊരു പ്രതിയായ ബെന്നി ഒളിവിലാണ്.

Exit mobile version