കൊച്ചിയില്‍ അതിവേഗ റെയില്‍പാത പരിഗണനയില്‍; ഗതാഗതകുരുക്ക് പരിഹരിക്കാനാകുമെന്ന് അധികൃതര്‍

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത കാക്കനാട്ടെ നിര്‍ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു

കൊച്ചി: കൊച്ചിയില്‍ അതിവേഗ റെയില്‍പാത പരിഗണനയില്‍. കച്ചേരിപ്പടി മാധവ ഫാര്‍മസി ജങ്ഷനില്‍നിന്ന് മറൈന്‍ഡ്രൈവ്- മേനക ബോട്ടുജെട്ടി വഴി ഇടലൈനാണ് പരിഗണനയില്‍ ഉള്ളത്. ചീഫ് സെക്രട്ടറി ടോം ജോസാണ് ഇത് സംബന്ധിച്ച് കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത കാക്കനാട്ടെ നിര്‍ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന അതിവേഗപാത കൊച്ചി മെട്രൊയുമായി ബന്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് സൗകര്യമാകുമെന്ന് അധികൃതര്‍ വ്യ്കതമാക്കി.

നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പാത സജ്ജീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത ഗതാഗത കുരുക്ക് ഒരു പരിതി വരെ പരിഹരിക്കാനാകുമെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. 66,079 കോടി ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് അതിവേഗ റെയില്‍ പൂര്‍ത്തിയാക്കാനാണ് കെആര്‍ഡിസിഎല്‍ കരുതുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുന്നത്. കിലോമീറ്ററിന് 2.75 രൂപ നിരക്കില്‍ യാത്രക്കൂലി ഈടാക്കാനാണ് നിര്‍ദേശം.

Exit mobile version