വാളയാർ കേസ് അട്ടിമറിച്ചത് മനുഷ്യത്വമില്ലായ്മ; പ്രതിഷേധിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം; പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: വാളയാറിലെ സഹോദരിമാർക്ക് നീതി തേടി സമൂഹം പ്രതിഷേധിച്ച് രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയതെന്ന വിമർശനം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. കേസിലെ പ്രതികൾക്ക് മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്വം കൂടിയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ, അതും 13 , 9 വയസ്സുള്ളവർ , തങ്ങൾക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാൻ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോൾ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാൻ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അർഹിക്കുന്ന ശിക്ഷ നൽകുക എന്നത് മാത്രമാണ്. മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

Exit mobile version