ഇനി ആരെങ്കിലും ഐഎഎസ് വിടുന്നെങ്കില്‍ വാഷിംഗ് മെഷീന്‍ വാങ്ങിയ ശേഷം മാത്രമെ വിടാവൂ, ഇല്ലെങ്കില്‍ എന്റെ ഈ അവസ്ഥ ആകും; രസികന്‍ ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍

ഓരോ യാത്ര കഴിഞ്ഞും വസ്ത്രം സ്വയം കഴുകുന്നതാണ് ഐഎഎസ് വിട്ട ശേഷം താന്‍ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.

കൊച്ചി: പ്രളയകാലത്തെ സേവനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ ഐഎഎസ് ഓഫീസറാണ് കണ്ണന്‍ ഗോപിനാഥന്‍. ഇപ്പോള്‍ രസികന്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സിവില്‍ സര്‍വീസ് വിട്ട ശേഷം താന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഓരോ യാത്ര കഴിഞ്ഞും വസ്ത്രം സ്വയം കഴുകുന്നതാണ് ഐഎഎസ് വിട്ട ശേഷം താന്‍ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്. ഇനി ആരെങ്കിലും തന്നെപ്പോലെ ജോലി വിടാന്‍ തയാറാകുന്നുണ്ടെങ്കില്‍ വാഷിംഗ് മെഷീന്‍ വാങ്ങിയ ശേഷം മാത്രമേ ജോലി ഉപേക്ഷിക്കാവൂ എന്നും അദ്ദേഹം പറയുന്നു. തന്റെ മുഷിഞ്ഞ തുണിയുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടാണ് ട്വീറ്റ്.

കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെച്ചത്. പദവിക്കുള്ളില്‍ നിന്ന് സംസാരിക്കാനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജി.

Exit mobile version