കണ്ണന്‍ ഗോപിനാഥനെ യുപി പോലീസ് വിട്ടയച്ചു

ലഖ്നൗ: പൗരത്വഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് നീണ്ട 10 മണിക്കൂറിന് ശേഷമാണ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിട്ടയച്ച കാര്യം അറിയിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കണ്ണന്‍ ഗോപിനാഥന്‍ ഇന്നുച്ചയോടെയാണ് യുപിയിലെത്തിയത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാനായിരുന്നു അദ്ദേഹം യുപിയില്‍ എത്തിയത്. എന്നാല്‍ ആഗ്രയില്‍ വച്ച് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version