സർക്കാർ ഉത്തരവിനെതിരെ പ്രതികരിച്ചു; കണ്ണൻ ഗോപിനാഥനെതിരെ എഫ്‌ഐആർ

ഗാന്ധിനഗർ: സിവിൽ സർവീസിൽ തിരികെ പ്രവേശിക്കാനായി ആവശ്യപ്പെട്ടുള്ള സർക്കാർ ഉത്തരവ് അവഗണിച്ച മലയാളി മുൻഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗർ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ നേരത്തെ സർവീസിൽ നിന്നും രാജിവച്ചത്.

എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കണ്ണൻ ഗോപിനാഥനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.പക്ഷെ, ഇത് തനിക്കെതിരെ പ്രതികാരം ചെയ്യാനായി ഉപയോഗിക്കാനാണെന്ന് ആരോപിച്ച് കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Exit mobile version