കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം; യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കെയു ജനീഷ്‌കുമാര്‍

9953 വോട്ടുകള്‍ക്ക് കെയു ജനീഷ്‌കുമാര്‍ ജയിച്ചത്. 53806 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്

കോന്നി: കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെയു ജനീഷ്‌കുമാര്‍ ജയിച്ചുകയറിയത്. നീണ്ട 23 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനാണ് ഇതോടെ മാറ്റം സംഭവിച്ചത്. 9953 വോട്ടുകള്‍ക്ക് കെയു ജനീഷ്‌കുമാര്‍ ജയിച്ചത്. 53806 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്, ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ടാണ് ജനീഷ് കുമാറിന്റെ ഉജ്ജ്വല വിജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പി മോഹന്‍കുമാറാണ് ലീഡ് നിലനിര്‍ത്തിയതെങ്കിലും രണ്ടാം ഘട്ടമായപ്പോള്‍ ജനീഷ്‌കുമാര്‍ മുന്നിലെത്തി. 23 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു. ശക്തമായ ത്രികോണമത്സരങ്ങളാണ് കോന്നിയില്‍ നടന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

Exit mobile version