പൊട്ടി, മണ്ഡലത്തില്‍ കാലുവാരല്‍ നടന്നു;ഡിസിസി പ്രസിഡന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി

എന്നാല്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല

പത്തനംതിട്ട: കോന്നിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി. പൊട്ടി എന്നു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി വന്ന ബാബു ജോര്‍ജ് പ്രവര്‍ത്തകരോട് മണ്ഡലത്തില്‍ കാലുവാരല്‍ നടന്നുവെന്നും സൂചിപ്പിച്ചു.

എന്നാല്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ശക്തമായ ത്രികോണ മത്സരം അരങ്ങേറിയ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വ്യക്തമായ ലീഡ് നേടി മുന്നേറ്റം തുടരുകയാണ്.

7801 വോട്ടുകള്‍ക്കാണ് ജനീഷ് കുമാര്‍ മുന്നിട്ടുനില്‍ക്കുന്നത്. 43224 വോട്ടുകളാണ് അദ്ദേഹം നേടിയത്. 35423 വോട്ടുകള്‍ നേടി യുഎഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജാണ് രണ്ടാംസ്ഥാനത്ത്. 31165 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നേടിയത്.

Exit mobile version