‘കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറം’; കെ യു ജനീഷ് കുമാര്‍, ലീഡ് 5000ല്‍ അടുത്തു

കോന്നിയില്‍ എല്‍ഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റമാണ് ലഭിക്കുന്നത്. ഇടതുമുന്നണിക്ക് കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ പറയുന്നത്

കോന്നി: സംസ്ഥാനത്ത് അഞ്ചിടത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോന്നിയില്‍ എല്‍ഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റമാണ്ല ഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെ പിന്നിലാക്കികൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് 4786 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. ഇടതുമുന്നണിക്ക് കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ പറയുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന സന്ദേശമാണിതെന്നും ജനീഷ് വ്യക്തമാക്കി.

Exit mobile version