കോന്നിയില്‍ ജനീഷ് കുമാര്‍; സുരേന്ദ്രന്‍ രണ്ടിടത്തും പിന്നില്‍

janeesh kumar | bignewslive

പത്തനംതിട്ട: കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്തും കെ. സുരേന്ദ്രന്‍ പിന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എ.കെ.എം അഷ്‌റഫ് ലീഡ് ചെയ്യുന്നു.

കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പിന്നിലാണ്. അതേസമയം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മുന്നില്‍ നില്‍ക്കുന്നു. 2000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇ ശ്രീധരന്‍ മുന്നില്‍ നില്‍ക്കുന്നത്.

തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍. കെടി ജലീല്‍ നിലവില്‍ പിന്നിലാണ്

Exit mobile version