പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; കണ്ടെത്തിയത് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍

പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നിയില്‍ നിന്നും കണ്ടെത്തിയത്. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിത്.

90 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. ഒന്നര മാസത്തോളം പഴക്കമുണ്ട് ഇവയ്ക്ക് എന്ന് പോലീസ് പറയുന്നു.കൊല്ലം, പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് വനാതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയുരുന്നു.

ഇതിന്റെ ഭാഗമായി ഇന്ന് വനംമേഖലയില്‍ വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. നേരത്തെ കഴിഞ്ഞ ദിവസം പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്തോട്ടത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വനംവകുപ്പ് വനാതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയത്.

Exit mobile version