കോന്നിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; ലീഡ് 5000 കടന്നു

5003 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്

കോന്നി: സംസ്ഥാനത്ത് അഞ്ചിടത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 5003 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആണ് മുന്നിട്ട് നിന്നത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നത്.

Exit mobile version