ഒരു മീറ്റര്‍ നീളവും 30 കിലോ തൂക്കവുമുള്ള കൂറ്റന്‍ ആമയെ കണ്ടെത്തി

വര്‍ക്കല കാറാത്തല ചാണിക്കല്‍ കോളനിയില്‍ കായലില്‍ നിന്നുള്ള തോട്ടിലാണ് കൂറ്റന്‍ ആമയെ കണ്ടെത്തിയത്

വര്‍ക്കല: വര്‍ക്കലയില്‍ ഭീമന്‍ ആമയെ കണ്ടെത്തി. ഒരു മീറ്റര്‍ നീളവും 30 കിലോ തൂക്കവുമുള്ള ആമയെയാണ് കണ്ടെത്തിയത്. വര്‍ക്കല കാറാത്തല ചാണിക്കല്‍ കോളനിയില്‍ കായലില്‍ നിന്നുള്ള തോട്ടിലാണ് കൂറ്റന്‍ ആമയെ കണ്ടെത്തിയത്.

അകത്തുമുറി കായലില്‍ നിന്നുള്ള തോട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഒരു മീറ്ററോളം നീളവും 30 കിലോ തൂക്കവും വരുന്ന ആമയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിച്ചു. രാത്രിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകത്തുമുറി കായലില്‍ തന്നെ ആമയെ ഒഴുക്കി വിട്ടു.

Exit mobile version