ഹാമര്‍ ത്രോ അപകടം: ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു; സംഘാടകര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോ തലയില്‍ വീണ്
പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സനാണ് മരിച്ചത്.

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായിരുന്നു. സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

സംസ്ഥാന സ്‌കൂള്‍ മീറ്റിനിടെ ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഹാമര്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമര്‍ ത്രോ മത്സരത്തിന് സമാന്തരമായി നടന്ന ജാവലിന്‍ മത്സരം കണ്ടു നില്‍ക്കുകയായിരുന്നു അഫീല്‍.

തലയോട്ടി പൊട്ടിയ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫീലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

Exit mobile version