തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ അജിത ജയരാജന്‍ രാജി വച്ചത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി. സിപിഐയില്‍ നിന്നും പുതിയ മേയര്‍ ഉടന്‍ സ്ഥാനം ഏല്‍ക്കും. സിപിഐയിലെ അജിത വിജയന്‍ അടുത്ത മേയറാകുമെന്നാണ് സൂചന. പ്രതിപക്ഷാംഗങ്ങളും മേയര്‍ക്ക് യാത്രയയപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ അജിത ജയരാജന്‍ രാജി വച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോള്‍ ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.

മൂന്ന് വര്‍ഷം മേയര്‍ സ്ഥാനം സിപിഎം വഹിക്കും. നാലാം വര്‍ഷം സിപിഐക്ക് സ്ഥാനം കൈമാറും. അവസാന വര്‍ഷം വീണ്ടും സിപിഎമ്മിന് മേയര്‍ സ്ഥാനം നല്‍കുമെന്നാണ് ഇടത് മുന്നണിയിലെ ധാരണ. തന്റെ കീഴില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ നടപ്പാക്കിയതെന്ന് അജിത ജയരാജന്‍ പറഞ്ഞു.

Exit mobile version