ഓട്ടോ ഡ്രൈവറെ ആറംഗസംഘം വെട്ടിക്കൊന്നു; സംഭവം തലസ്ഥാനത്ത്

ഗുണ്ടാപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ വിപിനാണ് കൊല്ലപ്പെട്ടത്. ആറ് അംഗസംഘം ചേര്‍ന്ന് വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആനയറ സ്വദേശിയാണ് കൊല്ലപ്പെട്ട വിപിന്‍. ആയുധങ്ങളുമായി എത്തിയ ആറ് അംഗസംഘം ഓട്ടം വിളിച്ച ശേഷം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. ഗുണ്ടാപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version