റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചു; ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു, ഞട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശ്ശൂര്‍ രാമവര്‍മ്മപുരം ചേറൂരില്‍ കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടം ഉണ്ടായത്

തൃശ്ശൂര്‍: തൂശ്ശൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൃശ്ശൂര്‍ രാമവര്‍മ്മപുരം ചേറൂരില്‍ കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടം ഉണ്ടായത്. ചേറൂര്‍ പള്ളിമൂലയില്‍ എന്‍ജിനിയറിങ് കോളേജിനും വിമല കോളേജിനും സമീപത്തുവച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്ത്രീയെ വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി ജെറിന്‍ എബി (19) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍ പരിക്കേറ്റ സ്ത്രീയും ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ചികിത്സയിലാണ്. പോലീസ് ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version