നടി സനുഷയുടെ സഹോദരന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ്; നടികളെ വിളിച്ചും നമ്പര്‍ ചോദിച്ചും സംസാരം, ഒടുവില്‍ പൊന്നാനി സ്വദേശി പിടിയില്‍

ണ്ടുവര്‍ഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്.

കണ്ണൂര്‍: സിനിമാ താരം സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്. ഇതിലൂടെ സ്ഥിരമായി നടികളെ വിളിക്കുകയും മറ്റുള്ളവരുടെ നമ്പറുകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ നടി സനുഷയോട് താരങ്ങള്‍ പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് കണ്ടത്.

സംഭവത്തില്‍ മലപ്പുറം പൊന്നാനി സ്വദേശി രാഹുലിനെ (22) അറസ്റ്റ് ചെയ്യുകയും ചെയ്തു. സനൂപിന്റെ പിതാവ് സന്തോഷ് ആണ് പരാതി നല്‍കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്. വാട്സ്ആപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.

രണ്ടുവര്‍ഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്.

Exit mobile version