ജോണി ജോണി യെസ് അപ്പ തീയ്യേറ്ററില്‍

പാവടയ്ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യെസ് അപ്പ ഇന്ന് തീയ്യേറ്ററിലേക്ക്. ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തില്‍ മമ്ത മോഹന്‍ദാസും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്നു. സസ്‌പെന്‍സും ഹാസ്യവും നിറഞ്ഞ സിനിമയാണിത്.

വെളളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി ആണ് ഇതിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ഗീത, ടിനി ടോം,ഷറഫുദ്ദീന്‍,ഷാജോണ്‍, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം അനിഘയും സനൂപ് ഒരുമിച്ചെത്തുന്ന സിനിമയാണിത്.

Exit mobile version