കോണ്‍ഗ്രസില്‍ തലവേദന ഒഴിയുന്നില്ല; രാജ്യസഭാ അംഗം കെസി രാമമൂര്‍ത്തി രാജിവെച്ചു

രാജ്യസഭയുടെ അധ്യക്ഷനും വൈസ് പ്രസിഡന്റുമായ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി

ബംഗളൂരു: കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി രാജി തുടരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെസി രാമമൂര്‍ത്തി രാജിവച്ചു. രാജ്യസഭയുടെ അധ്യക്ഷനും വൈസ് പ്രസിഡന്റുമായ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാമമൂര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചതായി വാര്‍ത്ത പുറത്ത് വന്നത്.

രാമമൂര്‍ത്തിയുടെ രാജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും കെസി രാമമൂര്‍ത്തിയുടെ രാജി കര്‍ണാടകത്തിലെ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version