‘മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരും’; തുഷാര്‍ വെള്ളാപ്പള്ളി

അരൂരില്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ബിഡിജെഎസ്-എന്‍ഡിഎ വിടുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നത്

തൃശ്ശൂര്‍: ബിഡിജെഎസിന്റെ മുന്നണിമാറ്റം തള്ളി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുപ്രവേശനവാര്‍ത്ത മാധ്യമസൃഷ്ടിയാണ്. അരൂരില്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ബിഡിജെഎസ്-എന്‍ഡിഎ വിടുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും തുഷാര്‍ പറഞ്ഞു.

ഇത്തവണ അരൂരില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ബിജെ.പി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും മത്സരത്തില്‍ നിന്ന് വിട്ടുനിന്നതെന്നും അല്ലാതെ എന്‍ഡിഎ വിടാന്‍ ഉദ്ദേശിച്ചിട്ടല്ലെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി.

കോന്നിയില്‍ എന്‍ഡിഎ പ്രചാരണത്തിന് എത്തിയപ്പോഴാണ് തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version