ഷാജുവിന്റെ വീട്ടിലെ പരിശോധന വിഫലം: ജോളിയുടെ ഫോണ്‍ കണ്ടെത്താനായില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണിനു വേണ്ടി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തേടിയാണ് അന്വേഷണസംഘം ഷാജുവിന്റെ വീട്ടില്‍ ഇന്ന് പരിശോധന നടത്തിയത്. ജോളിയുടെ ഫോണ്‍ എവിടെയെന്ന് ക്രൈംബ്രാഞ്ച് സംഘം ഷാജു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോട് ചോദിക്കുകയും ചെയ്തു. ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നും പൊന്നാമറ്റം വീട്ടില്‍ കാണുമെന്നുമാണ് ഷാജു പറഞ്ഞത്.

ജോളിയുടെ ഫോണ്‍ കണ്ടെത്തിയാല്‍ കൊലക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

Exit mobile version