ഉറക്കമില്ല, മാനസികാസ്വസ്ഥതയും പ്രകടിപ്പിക്കുന്നു; അതീവ നിരീക്ഷണത്തില്‍ ജോളി

കഴിഞ്ഞ ദിവസമാണ് കൂടത്തായിയിലെ ആറ് മരണങ്ങളുടെയും അസ്വാഭാവികത പുറത്ത് വന്നത്.

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണ് അറസ്റ്റിലായ ജോളി. കോഴിക്കോട് കൂടത്തായിയിലെ ആറ് കൊലപാതകം നടത്തിയ ജോളിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ശേഷം ജയിലിലേയ്ക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി ജോളി ഉറങ്ങിയിരുന്നില്ല എന്നും മാനസികാസ്വസ്ഥയും പ്രകടിപ്പിച്ചുവെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്നാണ് ജോളിയെ പ്രത്യേകം നിരീക്ഷിച്ചത്.

കഴിഞ്ഞ ദിവസമാണ് കൂടത്തായിയിലെ ആറ് മരണങ്ങളുടെയും അസ്വാഭാവികത പുറത്ത് വന്നത്. 2002ല്‍ തുടങ്ങിയ കൊലപാതക പരമ്പരയ്ക്കാണ് കഴിഞ്ഞ ദിവസം കര്‍ട്ടണ്‍ വീണത്. കുടുംബനാഥ അന്നമ്മയാണ് ആദ്യം മരണപ്പെട്ടത്. പിന്നാലെ വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ 10 മാസമുള്ള കുട്ടി ഉള്‍പ്പടെ ആറു പേര്‍ മരിക്കുകയും ചെയ്തു. സമാന രീതിയിലുള്ള മരണമാണ് സംശയം ഉടലെടുത്തത്.

ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മരണത്തില്‍ സംശയം തോന്നി നല്‍കിയ പരാതിയിലാണ് തുടരന്വേഷണം ഉണ്ടായത്. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് കൊലപാതകങ്ങളുടെ വിവരം പുറത്ത് വന്നത്. എല്ലാവര്‍ക്കും സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇന്നലെ തന്നെയാണ് മരുമകള്‍ ജോളിയെ അറസ്റ്റ് ചെയ്തത്.

Exit mobile version