ആള്‍ താമസം ഇല്ലാത്ത വീട്ടിനുള്ളില്‍ തലയോട്ടി; യുവതിയുടേതെന്ന് സംശയം

തേവള്ളി പാലസ് നഗര്‍ വേലായുധ ഭവനില്‍ നിന്നാണ് തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്

കൊല്ലം: മഴയില്‍ തകര്‍ന്ന കെട്ടിടം വൃത്തിയാക്കുന്നതിനിടെ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ തലയോട്ടി കണ്ടെത്തി. കൊല്ലം ജില്ലയിലാണ് സംഭവം. തേവള്ളി പാലസ് നഗര്‍ വേലായുധ ഭവനില്‍ നിന്നാണ് തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്.

ഇന്ന് രാവിലെയാണ് സംഭവം. മഴയില്‍ തകര്‍ന്ന കെട്ടിടം വൃത്തിയാക്കാന്‍ എത്തിയവരാണ് ഇത് കണ്ടത്.
മുപ്പത്തി അഞ്ചിനും നാല്പത്തിനുമുടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

സംഭവത്തില്‍ വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. ശാസ്ത്രീയ പരിശോധനകളിലൂടെ കാലപ്പഴക്കം കണ്ടെത്തിയ ശേഷം അക്കാലയളവില്‍ കാണാതായവരുടെ പട്ടിക തയാറാക്കി ആകും അന്വേഷണം നടത്തുക. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം വെസ്റ്റ് പോലീസ് വ്യക്തമാക്കി.

Exit mobile version