ജി സുധാകരനെതിരെ പ്രതിഷേധവുമായി യുഡിഎഫ്

കഴിഞ്ഞദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം

അരൂര്‍: ഷാനി മോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ മോശമായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി യുഡിഎഫ്. തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തും.

കഴിഞ്ഞദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. ഇതാണ് പിന്നീട് ചര്‍ച്ചാവിഷയമായി മാറിയത്.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്. പാലായിലെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്.

Exit mobile version