യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത; പാലക്കാട് നിന്ന് പുതിയ ത്രീ ഫേസ് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കും

യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്

പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്ന് പുതിയ ത്രീ ഫേസ് മെമു ട്രെയിനുകളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച പുതിയ മെമു പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.

പുതിയ മെമുവില്‍ 614 പേര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനും 1788 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനും സാധിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 105 കിലോ മീറ്ററാണ് ഇതിന്റെ വേഗത.

യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കുഷിന്‍ സീറ്റുകള്‍, ബയോ ടോയ്‌ലറ്റുകള്‍, എമര്‍ജന്‍സി സ്‌റ്റോപ് ബട്ടണ്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണ് പുതിയ ത്രീ ഫേസ് മെമുവിന്റെ പ്രത്യേകതകള്‍. പുതിയ ട്രെയിന്റെ സര്‍വീസ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Exit mobile version