സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; അറുപതടിയോളം താഴ്ചയിലേക്ക് വീണ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ 15-ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം

കുറ്റിപ്പുറം: സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ 15-ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ബസില്‍ നിന്ന് തെറിച്ച് അറുപതടിയോളം താഴ്ചയിലേക്ക് വീണ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

Exit mobile version