ശബരിമലയുടെ പേരില്‍ വോട്ട് തേടുന്നത് ശുദ്ധതെമ്മാടിത്തരം; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എംപി

ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും ശബരിമല വിഷയം എടുത്ത് ഇട്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. പലയിടത്തും ഇതിനോടകം ശബരിമല വിഷയം ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍.

ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും ബിജെപി ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും എന്നിട്ടും ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബിജെപി നിലപാട് ശുദ്ധ തെമ്മാടിത്തരമാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തില്‍ വരും ദിവസങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം കാര്യമായ പ്രചാരണം നടത്തുന്നില്ല എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിക്ക് പിന്നാലെയാണ് നേതാവിന്റെ പ്രതികരണം. പാലായിലെ തെരഞ്ഞെടുപ്പ് ഫലം മറ്റ് മണ്ഡലങ്ങളില്‍ ബാധിക്കില്ലെന്നും നേതാവ് പറയുന്നു. കേരള കോണ്‍ഗ്രസില്‍ ഉള്ളതു പോലെയുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും തരൂര്‍ വ്യക്തമാക്കി.

Exit mobile version