സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തര്‍ക്ക് സൗകര്യമൊരുക്കാനും കാണിക്കണമെന്ന്; രമേശ് ചെന്നിത്തല

വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: സര്‍ക്കാര്‍ യുവതീ പ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമലയില്‍ പോലീസ് മുന്നോട്ട് വച്ച അനാവശ്യ നിയന്ത്രണം ദര്‍ശനം ദുഷ്‌കരമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 10 വര്‍ഷമായി തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചെന്ന് കരുതി കോണ്‍ഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും ചെന്നിത്തല വിശദമാക്കി.

Exit mobile version