കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും ക്ഷേമ പെൻഷൻ വിതരണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:ജൂലൈയിലെയും ആഗസ്തിലെയും ക്ഷേമ പെൻഷനുകൾ ആഗസ്ത് ആദ്യവാരം വിതരണംചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ് സർക്കാർ.

വറുതിയുടെ ഈ ഉത്സവ സീസണിലും ഓരോരുത്തരുടെയും കൈയിൽ 3200 രൂപ ഒരുമിച്ച് ലഭിക്കും.55 ലക്ഷത്തിലധികംപേർക്ക് പ്രയോജനം ലഭിക്കും. ഇതിന് ഏകദേശം 1600 കോടി രൂപ വേണ്ടിവരും. ആവശ്യമായ തുക കടമെടുക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരി കാലത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന സർക്കാർ നിലപാടാണ് ക്ഷേമ പെൻഷൻ വിതരണത്തിലൂടെ വ്യക്തമാകുന്നത്. ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 736.67 കോടി രൂപയാണ് അനുവദിച്ചത്.

Exit mobile version