നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി മരക്കൊമ്പില്‍ കൂറ്റന്‍ മലമ്പാമ്പ്; ഒടുവില്‍ ഭാരം താങ്ങാനാവാതെ മരക്കൊമ്പ് ഒടിഞ്ഞ് താഴ്ത്ത്

ഏകദേശം പന്ത്രണ്ടടി നീളവും പതിനഞ്ച് കിലോ ഭാരവുമുള്ള മലമ്പാമ്പാണ് മരത്തിലെ കൊമ്പില്‍ നിലയുറപ്പിച്ചത്

കൊച്ചി: കൊച്ചി ഹാര്‍ബാറിന് സമീപം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി മലമ്പാമ്പ്. കൊച്ചിയിലെ കരുവേലിപ്പടി പാലത്തിനടുത്തുള്ള മരത്തിലാണ് കൂറ്റന്‍ മലമ്പാമ്പിനെ കണ്ടത്. ഏകദേശം പന്ത്രണ്ടടി നീളവും പതിനഞ്ച് കിലോ ഭാരവുമുള്ള മലമ്പാമ്പാണ് മരത്തിലെ കൊമ്പില്‍ നിലയുറപ്പിച്ചത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പാമ്പിനെ പിടികൂടാന്‍ മൂന്ന് യുവാക്കള്‍ മരത്തില്‍ കയറിയെങ്കിലും പാമ്പ് മുകളിലേക്ക് കയറുകയായിരുന്നു.

ഇത് കാണാന്‍ ജനങ്ങള്‍ കൂടിയതോടെ പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ പാമ്പിന്റെ ഭാരം കാരണം വൃക്ഷശിഖരം ഒടിഞ്ഞ് താഴേക്ക് വീഴുകയും പാമ്പിനെ ഉബൈദ്, ഷമീര്‍, അക്ബര്‍ തുടങ്ങിയവര്‍ യുവാക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മലമ്പാമ്പിനെ ചാക്കിലാക്കി തോപ്പുംപടി പോലീസ് സ്റ്റേഷനിലെത്തിച്ചു.

Exit mobile version