വഴിതെറ്റി എത്തി; സംസാര ശേഷി ഇല്ലാതെ വിശന്നു വലഞ്ഞ് നടന്ന മുത്തശ്ശിക്ക് സഹായം നല്‍കി നിയമപാലകര്‍

ഭക്ഷണം കഴിച്ചോ എന്ന ചോദിച്ചും കൈയ്യില്‍ പൈസ വെച്ച് കൊടുത്തും മുത്തശ്ശിയെ ആശ്വസിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: നിയമപാലകരാണ് പോലീസുകാര്‍. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നവര്‍. ഇങ്ങനെ നീളും പോലീസിനുള്ള വിശേഷങ്ങള്‍. പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് പോലീസിന്റെ നന്മകള്‍. പോലീസിനെതിരെ പല വിവാദങ്ങളും ഉയരുമ്പോള്‍ അതിനടിയില്‍പ്പെട്ടു പോകും ഇവരുടെ നന്മകള്‍. ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നന്മയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് കൃഷ്ണ എടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ആ നന്മയുടെ കഥ വിവരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സംസാര ശേഷി നഷ്ടമായ ഒരു മുത്തശ്ശി വഴിതെറ്റി നിന്നപ്പോള്‍ സഹായത്തിനെത്തിയത് കേരളാ പോലീസ് ആയിരുന്നു. ഭക്ഷണം കഴിച്ചോ എന്ന ചോദിച്ചും കൈയ്യില്‍ പൈസ വെച്ച് കൊടുത്തും മുത്തശ്ശിയെ ആശ്വസിപ്പിക്കുകയായിരുന്നു.

കൂടാതെ തിരക്കേറിയ നഗരത്തില്‍ പകച്ച് നിന്ന അവരെ റോഡ് കൈപിടിച്ച് ക്രേസ് ചെയ്യിച്ച് സുരക്ഷിതമാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലോ പരസ്യങ്ങളിലോ പുറം ലോകം അറിയാതെ ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന അനേകം പോലീസുകാരെ ആദരവോടെ സ്മരിക്കാമെന്നാണ് സഞ്ജയ് കുറിച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Exit mobile version