വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാന്‍ ആകില്ല, തൃപ്തി ദേശായിയെ സര്‍ക്കാര്‍ തിരിച്ച് അയക്കണം; കെ സുധാകരന്‍

യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്നും വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു പറഞ്ഞതെന്നും കെ സുധാകരന്‍ വ്യക്തമാക്കി

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിക്കെതിരായി നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചു കെ സുധാകരന്‍. വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ തൃപ്തിയെ തിരിച്ചു അയക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇത് തികച്ചും വ്യക്തിപരമായ നിലപാടാണെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസികളുടെ വികാരം ബിജെപി മുതലെടുക്കുന്നുവെന്ന് സുധാകരന്‍ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ ദര്‍ശനത്തിന് അനുവദിക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്നും വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു പറഞ്ഞതെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Exit mobile version