ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികപരിശീലനം; വിദ്യാര്‍ത്ഥികള്‍ ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം; സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കും

'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്' പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം

കൊച്ചി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായികപ്രവര്‍ത്തനത്തിന് സമയം കണ്ടെത്തണമെന്ന് യുജിസി നിര്‍ദേശം. ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കായിക പരിശീലനത്തിന് അനുവദിക്കണം. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം.

രാജ്യത്തെ കോളേജുകളില്‍ കായികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് യുജിസി മാര്‍ഗനിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം. കൂടാതെ സൈക്കിള്‍ യാത്രയ്ക്കും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം.

പൊതുവായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. സന്നദ്ധസേവകരായ പരിശീലകരെ കണ്ടെത്തണമെന്നും മൂന്നു മാസത്തിലൊരിക്കല്‍ കായികമേളകളും സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഓരോ സ്ഥാപനത്തിനും അതിന്റെ സവിശേഷതകള്‍ കണക്കിലെടുത്തുള്ള പദ്ധതികള്‍ നടപ്പാക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് വ്യായാമം, യോഗ, ധ്യാനം, നടപ്പ്, സൈക്ലിങ്, എയ്‌റോബിക്‌സ്, നൃത്തം, പ്രാദേശിക ആയോധനകല എന്നീ ഇനങ്ങള്‍ക്ക് ഒരുമണിക്കൂറെങ്കിലും നീക്കിവെക്കണം.

Exit mobile version