നിര്‍മ്മാണ ചെലവ് അഞ്ചരക്കോടി; തൃശ്ശൂര്‍ പുഴയ്ക്കല്‍ പാലം നാടിന് സമര്‍പ്പിച്ച് മന്ത്രി ജി സുധാകരന്‍

ഇതോടെ പുഴയ്ക്കലിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും.

തൃശ്ശൂര്‍: തൃശ്ശൂരിലെ പുഴയ്ക്കല്‍ പാലം നാടിന് സമര്‍പ്പിച്ച് മന്ത്രി ജി സുധാകരന്‍. ഇതോടെ പുഴയ്ക്കലിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും. അഞ്ചരക്കോടിയാണ് പാലത്തിന്റെ നിര്‍മ്മാണച്ചെലവ്. എന്നാല്‍ ഏഴരക്കോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഡിസൈനില്‍ വന്ന മാറ്റത്തെത്തുടര്‍ന്ന് ചെലവ് കുറയുകയായിരുന്നു. നിര്‍മ്മാണത്തിന് നല്‍കിയ സമയക്രമം കൃത്യമായും പാലിക്കപ്പെട്ടു.

മലബാറിലേക്കുള്ള പ്രധാന കവാടമായ പുഴയ്ക്കലിലെ ഗതാഗതകുരുക്ക് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ പാലം വന്നതോടെ ഇതിന് പരിഹാരമാകും.

രണ്ട് വരിയായി വരുന്ന വാഹനങ്ങള്‍ പുഴയ്ക്കല്‍ എത്തുമ്പോള്‍ ഒരു വരി ആകുന്നതായിരുന്നു പ്രധാന പ്രശ്‌നം. അതേസമയം, പുഴയ്ക്കല്‍ പാലത്തിനൊപ്പം നിര്‍മ്മാണം തുടങ്ങിയ അയ്യന്തോള്‍ കുറിഞ്ഞാക്കല്‍ പാലം, കേച്ചേരി, ചൂണ്ടല്‍ പാലം, എന്നിവയുടെ നിര്‍മ്മാണം ഇനിയും എങ്ങും എത്തിയിട്ടില്ല.

Exit mobile version