അമ്പത് വർഷം കൊണ്ട് മാണി ഉണ്ടാക്കിയത് 5 വർഷം കൊണ്ട് കൈയ്യടക്കാമെന്ന് വിചാരിക്കേണ്ട; ജോസിനെതിരെ ആഞ്ഞടിച്ച് ഷോൺ

പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ജനപക്ഷം പാർട്ടി അധ്യക്ഷനും പിസി ജോർജ് എംഎൽഎയുടെ മകനുമായ ഷോൺ ജോർജ്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനും കേരളാ കോൺഗ്രസിനുമുണ്ടായ കനത്ത നഷ്ടത്തിൽജോസ് കെ മാണിക്കെതിരെ തിരിഞ്ഞ് രാഷ്ട്രീയ ലോകം. ജോസ് കെ മാണിക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ജനപക്ഷം പാർട്ടി അധ്യക്ഷനും പിസി ജോർജ് എംഎൽഎയുടെ മകനുമായ ഷോൺ ജോർജ്. അമ്പത് വർഷകാലം കൊണ്ട് കെഎം മാണി ഉണ്ടാക്കിയത് അഞ്ച് വർഷം കൊണ്ട് ജോസ് കെ മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നാണ് ഷോൺ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥയിൽ എത്തിക്കാൻ ജോസ് കെ മാണിയുടെ നിലപാടുകൾ മാത്രമാണ് കാരണമെന്നും ഇനിയെങ്കിലും നന്നാവാൻ ശ്രമിക്കാണമെന്നും ഷോൺ പറയുന്നു. യുഡിഎഫിന്റെ ചിഹ്നമായിരുന്ന കൈതച്ചക്കയുടെ ഒരു ചീഞ്ഞ ചിത്രം പങ്കുവച്ചാണ് ഷോണിന്റെ പോസ്റ്റ്.

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…

Exit mobile version