പുതുമുഖ നിരയുമായി എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക; വട്ടിയൂർക്കാവിൽ വികെ പ്രശാന്ത്

ഇത്തവണ പുതുമുഖങ്ങളേയും യുവാക്കളേയും അണിനിരത്തിയാണ് സിപിഎം സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. ഇത്തവണ പുതുമുഖങ്ങളേയും യുവാക്കളേയും അണിനിരത്തിയാണ് സിപിഎം സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഉയർന്നുകേട്ട പേരുകൾ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചവയും.

വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും. അരൂരിൽ മനു സി പുളിക്കലാണ്‌ സ്ഥാനാർത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് മനു സി പുളിക്കൽ. കോന്നിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെയു ജനീഷ് കുമാർ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകൻ മനു റോയിയാണ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് സിപിഎം സെക്രട്ടറിയേറ്റ് അംഗം ശങ്കർ റേ സ്ഥാനാർത്ഥിയാകും.

ലോക്‌സഭാ തെരഞ്ഞടുപ്പു സമയത്തെ സാഹചര്യം മാറിയെന്നും തെരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമാകുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version