വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം; ബിജെപി അടിയന്തര ഭാരവാഹി യോഗം നാളെ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. ഇതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കുമ്മനം സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് അറിയിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബിജെപി ജില്ലാ പ്രസിസന്റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ആര്‍എസ്എസിന് ഇതില്‍ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതിനാലും സ്ഥാനാര്‍ഥിയെന്ന നിലയില്‍ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ഉയരുന്നത്.
മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടാവുന്നത് നേട്ടം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

Exit mobile version