ട്രംപിനെ തുറിച്ച് നോക്കി ഗ്രേറ്റ തുംബര്‍ഗ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വാഷിങ്ടണ്‍: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്ക് മുന്നില്‍ തന്റെ നിലപാട് വ്യക്തമാക്കി വാര്‍ത്തകളില്‍ ഇടംനേടിയ യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് സോഷ്യല്‍മീഡയയില്‍ വീണ്ടും ചര്‍ച്ചയാവുന്നു. ഉച്ചക്കോടിക്ക് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നേരെ ഗ്രേറ്റ തുംബര്‍ഗ് കടുപ്പിച്ച് നോക്കിയതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കാലാവസ്ഥാ ഉച്ചകോടിയില്‍ തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് നിലപാട് വ്യക്തമാക്കിയ ഗ്രേറ്റ തുംബര്‍ഗ് ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റ തുംബര്‍ഗിന്റെ ട്രംപിന് നേരെയുള്ള തുറിച്ച് നോട്ടവും സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഉച്ചക്കോടിക്കായി ന്യൂയോര്‍ക്കിലെത്തിയ ഡൊണാള്‍ഡ് ട്രംപ് എതാനും മിനിറ്റുകള്‍ മാത്രമേ സമ്മേളന വേദിയില്‍ ചെലവഴിച്ചുള്ളു. ട്രംപ് കടന്ന് വരുമ്പോള്‍ പിന്നിലായി നിന്ന തുംബര്‍ഗിന്റെ തുറിച്ചുനോട്ടം കാമറയില്‍ പതിയുകയായിരുന്നു. ഇതാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Exit mobile version