സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരുന്ന നാല് ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിട്ടിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് 45 മുതല്‍ 55 ശതമാനം വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യകിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version